വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക് അന്തരിച്ചു

വിഖ്യാത സംവിധായകന്‍  കിം കി ഡുക്ക് അന്തരിച്ചു

റിഗ: മലയാളി സിനിമാ പ്രേക്ഷകര്‍ക്കും ഏറെ പ്രീയങ്കരനായ വിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് (59)അന്തരിച്ചു. ബാള്‍ട്ടിക് രാജ്യമായ ലാത്വിയയിലെ ആശുപത്രിയില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.20 നായിരുന്നു അന്ത്യം. ലാത്വിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കാന്‍, ബെര്‍ലിന്‍, വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളകള്‍ക്ക് ശേഷം നവംബര്‍ 20ന് ഇവിടെയെത്തിയ കിം കോവിഡ് ബാധിതനായിരുന്നു. വൈകാതെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. 2013ല്‍ തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ മുഖ്യാതിഥിയായിരുന്നു. സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍... ആന്റ് സ്പ്രിങ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാള പ്രേക്ഷകന് പരിചിതനാകുന്നത്. ഹ്യൂമന്‍, സ്‌പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍, ദി ബോ എന്നീ സിനിമകള്‍ വലിയ രീതിയില്‍ ആഗോള സ്വീകാര്യത നേടിയിരുന്നു.

വെനീസ് ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ലയണ്‍, സില്‍വര്‍ ലയണ്‍, ബെര്‍ലിന്‍ ചലച്ചിത്ര മേളയില്‍ സില്‍വര്‍ ബിയര്‍, കാന്‍ ചലച്ചിത്ര മേളയില്‍ പുരസ്‌കാരം എന്നീ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1960 ഡിസംബര്‍ 20ന് ദക്ഷിണ കൊറിയയിലെ ക്യോങ്‌സങ് പ്രവിശ്യയിലെ ബോങ്‌വയിലാണ് കിം കി ഡുക്ക് ജനിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.