ജോ ബൈഡൻ തന്നെ പ്രസിഡന്റ്; ഔദ്യോഗിക പ്രഖ്യാപനമായി

ജോ ബൈഡൻ തന്നെ പ്രസിഡന്റ്; ഔദ്യോഗിക പ്രഖ്യാപനമായി

അമേരിക്കയെ നയിക്കാൻ ജോ ബൈഡനും കമല ഹാരിസും യോഗ്യരെന്ന് ഔദ്യോഗിക സ്ഥിരീകരണം. തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നെങ്കിലും ട്രംപ് നൽകിയ എല്ലാ ഹർജികളും കോടതി തള്ളിയ സാഹചര്യത്തിലാണ് ജോ ബൈഡനും കമല ഹാരിസും പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്.

ഒരുമാസത്തിലേറെയായി നടന്ന വാഗ്വാദവും കോടതി ഹർജികൾക്കും ഒടുവിലാണ് ഡൊണാൾഡ് ട്രംപിനെ ബൈഡൻ തോൽപ്പിച്ച്തായി ഇലക്ട്രൽ കോളേജ് തീരുമാനം അറിയിച്ചു. ജോ ബൈഡന് ആകെ 306 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡൊണാൾഡ് ട്രംപിന് 232 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. വെല്ലുവിളികൾക്കിടയിലും ജനാധിപത്യ പ്രക്രിയ വിജയിച്ചതിൽ സന്തോഷവും, അഭിമാനവും ഉണ്ടെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻപ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.