ബോംബ് സ്ഫോടനം :കാബൂൾ ഡെപ്യൂട്ടി ഗവർണർ കൊല്ലപ്പെട്ടു

 ബോംബ് സ്ഫോടനം :കാബൂൾ ഡെപ്യൂട്ടി ഗവർണർ കൊല്ലപ്പെട്ടു

കാബൂൾ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരിയിൽ ചൊവ്വാഴ്ച നടന്ന ബോംബ് ആക്രമണത്തിൽ കാബൂൾ ഡെപ്യൂട്ടി ഗവർണർ കൊല്ലപ്പെട്ടു. സ്‌ഫോടനം നടക്കുമ്പോൾ ഡെപ്യൂട്ടി ഗവർണറായിരുന്ന മഹബൂബുല്ല മൊഹേബി സുരക്ഷാ ഗാർഡുകളുമായി യാത്ര ചെയ്യുകയായിരുന്നു.

സ്‌ഫോടനത്തിൽ രണ്ട് ഗാർഡുകൾക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു തീവ്രവാദ ഗ്രൂപ്പും ഉടനടി അവകാശപ്പെട്ടിട്ടില്ല. കഴിഞ്ഞയാഴ്ച അഫ്ഗാൻ സർക്കാർ പ്രോസിക്യൂട്ടർ ജോലിക്ക് പോകുമ്പോൾ കിഴക്കൻ കാബൂളിൽ വെടിയേറ്റ് മരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.