ഒമാനില്‍ ഫൈസര്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി

ഒമാനില്‍ ഫൈസര്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി

മസ്കറ്റ്: ഒമാനില്‍ ഫൈസര്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. അടിയന്തര ആവശ്യങ്ങളില്‍ മാത്രമായിരിക്കും ആദ്യ ഘട്ടമായി വാക്സീന്‍ നല്‍കുന്നത്. 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സീന്‍ ലഭ്യമാകുക.

വാക്‌സിനെക്കുറിച്ചുള്ള സമഗ്ര പഠന റിപ്പോര്‍ട്ടുകള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം അവലോകനം ചെയ്ത ശേഷമാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഒമാന്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. 38,000 പേരില്‍ നടത്തിയ ക്ലിനിക്കല്‍ പഠനം സംബന്ധിച്ച വിവരങ്ങളും അവലോകനം ചെയ്തതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.