പുതുക്കിയ കീം റാങ്ക് ലിസ്റ്റ്: സംസ്ഥാനത്തെ എന്‍ജിനീയറിങ് കോഴ്സുകളിലേക്ക് അലോട്‌മെന്റ് ആരംഭിച്ചു

പുതുക്കിയ കീം റാങ്ക് ലിസ്റ്റ്: സംസ്ഥാനത്തെ എന്‍ജിനീയറിങ് കോഴ്സുകളിലേക്ക് അലോട്‌മെന്റ് ആരംഭിച്ചു

തിരുവനന്തപുരം: പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രകാരം സംസ്ഥാനത്തെ എന്‍ജിനീയറിങ് കോഴ്സുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തെ കേന്ദ്രീകൃത അലോട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് 16 ന് രാവിലെ 11 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ റജിസ്റ്റര്‍ ചെയ്യാം. ആദ്യ അലോട്‌മെന്റ് പട്ടിക 18 ന് പുറത്തിറക്കും.

കോഴ്സുകളിലേയ്ക്ക് ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സര്‍ക്കാര്‍/എയ്ഡഡ്/സ്വയംഭരണ എയ്ഡഡ്/സര്‍ക്കാര്‍ കോസ്റ്റ് ഷെയറിങ്/സ്വകാര്യ സ്വാശ്രയ സ്വയംഭരണ എന്‍ജിനീയറിങ് കോളജുകളിലേക്കാണ് ഈ ഘട്ടത്തില്‍ ക്ഷണിക്കുന്നത്. ഓപ്ഷനുകള്‍ റജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികളെ അലോട്‌മെന്റിന് പരിഗണിക്കില്ല. ഈ ഘട്ടത്തില്‍ ലഭ്യമാക്കിയിട്ടുളള ഓപ്ഷനുകള്‍ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പുതുതായി നല്‍കാന്‍ സാധിക്കില്ല.

പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ എന്‍ജിനീയറിങ് കോഴ്സുകളിലേക്കും ഈ ഘട്ടത്തില്‍ തന്നെ ഓപ്ഷനുകള്‍ നല്‍കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.