കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്‌ഐ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഒന്‍പത് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. മുനവര്‍, മുഹമ്മദ് സാദിഖ്, ശിവ ഹരി, നിഖില്‍ റിയാസ്, ലിനീഷ്, ഹരി രാമന്‍, അനസ് ജോസഫ്, അനന്ദു, അമല്‍ ഷാന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
വിസിയുടെ ഓഫീസില്‍ അതിക്രമം കാണിച്ചതിനാണ് നടപടി. ഒന്‍പത് വിദ്യാര്‍ഥികളും ഉടന്‍ ഹോസ്റ്റല്‍ ഒഴിയണമെന്നും വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. സര്‍വകലാശാലകള്‍ കാവിവല്‍കരിക്കുന്നു എന്നാരോപിച്ച് ഈ മാസം എട്ടിനാണ് എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയത്.