അബുദാബി: യുഎഇയില്‍ ശൈത്യകാല രോഗങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ഡോക്ടർമാർ. ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവില്ലെങ്കിലും ശൈത്യകാലത്ത് സാധാരണയായി കണ്ടുവരാറുളള മറ്റ് രോഗബാധകള്‍ കുറഞ്ഞതായാണ് കണക്കുകള്‍. കോവിഡ് മുന്‍കരുതല്‍ നടപടികളായിരിക്കാം ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ കുറഞ്ഞു. മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇവയും വീട്ടിലിരുന്നുളള ജോലിയും പഠനവുമെല്ലാം ഇതിന് സഹായകരമായെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
ബുധനാഴ്ചയും ആയിരം കടന്ന് പുതിയ കോവിഡ് കേസുകള്‍. യുഎഇയില്‍ ബുധനാഴ്ച 1278 പേരില്‍ കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 144174 കോവിഡ് ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 726 പേർ രോഗമുക്തി നേടി. നാല് മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് രോഗികള്‍ 188545 ആണ്. രോഗമുക്തർ 165749. ആകെ മരണം 626