ഇന്ത്യ-ബംഗ്ലാദേശ് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച്ച ഇന്ന്

ഇന്ത്യ-ബംഗ്ലാദേശ് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച്ച ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച്ച ഇന്ന് വെര്‍ച്വല്‍ സംവിധാനത്തിലൂടെ നടത്തും. ഇരുരാജ്യങ്ങളും വികസന കാര്യത്തിലും വാണിജ്യ പ്രതിരോധകാര്യത്തിലും സഹകരണം ശക്തിപ്പെടുത്തലാണ് നരേന്ദ്രമോദിയും ഷേഖ് ഹസീനയും ലക്ഷ്യം വെക്കുന്നത്.

2019 ഒക്ടോബറിലാണ് ഷേഖ് ഹസീന അവസാനമായി ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് ഇന്ത്യ റെയില്‍ മേഖലയിലും കപ്പല്‍ ഗതാഗതത്തിലും എണ്ണ കയറ്റുമതി മേഖലയിലും ബംഗ്ലാദേശിനായി വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പലതരത്തിലുള്ള ആരോഗ്യസഹായങ്ങളും നിരന്തരം ബംഗ്ലാദേശിന് ഇന്ത്യ നൽകുന്നുണ്ട്.

1965ന് മുന്‍പ് റെയില്‍ മേഖലയില്‍ ഉപയോഗിച്ചിരുന്ന ആറ് പാതകള്‍ ഇരുരാജ്യങ്ങളും തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങളുടെയും വികസന പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തും എന്നാണ് പ്രതീക്ഷ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.