പ്രമുഖ നടന്‍ പൂജപ്പുര രവി അന്തരിച്ചു

പ്രമുഖ നടന്‍ പൂജപ്പുര രവി അന്തരിച്ചു

ഇടുക്കി: മുതിര്‍ന്ന മലയാള ചലച്ചിത്ര നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മറയൂരില്‍ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

നാടക രംഗത്തിലൂടെയാണ് പൂജപ്പുര രവി സിനിമയിലേക്ക് എത്തുന്നത്. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചു. വേലുത്തമ്പിദളവയായിരുന്നു ആദ്യ ചിത്രം. 2016 ല്‍ റിലീസ് ചെയ്ത ഗപ്പിയിലാണ് അവസാനമായി അഭിനയിച്ചത്. ഹാസ്യ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളോളമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ആറ് മാസം മുന്‍പാണ് ജന്മനാടായ പൂജപ്പുര വിട്ട് അദ്ദേഹം മകളുടെ വീട്ടിലേക്ക് മാറിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.