കസ്റ്റമറാണ് കിംഗ്... സംതൃപ്തിയറിയാന്‍ സര്‍വേയുമായി ജിഡിആര്‍എഫ്എ

കസ്റ്റമറാണ് കിംഗ്... സംതൃപ്തിയറിയാന്‍   സര്‍വേയുമായി ജിഡിആര്‍എഫ്എ

ദുബായ്: ഉപഭോക്താക്കള്‍ക്ക് ലഭിച്ച സേവനങ്ങളുടെ സംതൃപ്തിയറിയുന്നതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ്് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എഡി) സര്‍വ്വേ സംഘടിപ്പിക്കുന്നു. കമ്മ്യൂണിറ്റി ഹാപ്പിനസ് സര്‍വ്വേ 2020 എന്ന പേരില്‍ ഓണ്‍ലൈനിലുടെയാണ് അഭിപ്രായങ്ങള്‍ തേടുന്നത്.

ഉപഭോക്താകള്‍ക്ക് കൂടുതല്‍ സന്തോഷകരമായ സേവനങ്ങള്‍ നല്‍കുകയെന്ന തന്ത്രപ്രധാന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഉദ്യമമെന്ന് ജിഡിആര്‍എഫ്എ ദുബായ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങളും വിസ നടപടികളുമായി ബന്ധപ്പെട്ട് നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ അഭിപ്രായങ്ങള്‍ സര്‍വ്വേയിലൂടെ അധികൃതര്‍ സ്വരൂപിക്കും.

ചോദ്യാവലികളിലൂടെ ഉപഭോക്തൃ സംതൃപ്തി മനസിലാക്കി കൂടുതല്‍ മികവുറ്റ സേവനങ്ങള്‍ നല്‍കാന്‍ ഇത് വഴിയൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു ആളുകള്‍ക്ക് സേവന സംതൃപ്തിയുടെ നില രേഖപ്പെടുത്തുത്താനും അവരുടെ അഭിപ്രായങ്ങള്‍ നല്‍കാനും ചോദ്യാവലിയില്‍ സൗകര്യമുണ്ട്. അറബിയിലും ഇംഗ്ലീഷിലും പ്രതികരണം അറിയിക്കാമെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു.

സര്‍വേ ഫലങ്ങള്‍ വകുപ്പ് വെളിപ്പെടുത്തുകയും ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആവിശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ജിഡിആര്‍എഫ്എ പ്രവര്‍ത്തിക്കുന്നത്.

ജന സന്തുഷ്ടി രേഖപ്പെടുത്തുന്നതിനുള്ള ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളനുസരിച്ച് മുന്നോട്ടു പോകുന്നതിന് പുതിയ മാതൃകയിലൂടെയാണ് വകുപ്പ് ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതെന്നും അല്‍ മറി വ്യക്തമാക്കി. കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും മനസിലാക്കാന്‍ ഇത്തരത്തിലുള്ള സര്‍വ്വേ ഏറെ സഹായിക്കും.

അതുവഴി ഏറ്റവും മികച്ച സേവനം നല്‍കാന്‍ കഴിയും. ഓണ്‍ ലൈണ്‍ ലിങ്കില്‍ പേരും മൊബൈല്‍ നമ്പറും നല്‍കിയാണ് ഉപഭോക്താക്കള്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ കഴിയുക. ആളുകള്‍ക്ക് അവരുടെ സത്യസന്ധമായ അനുഭവങ്ങള്‍ ഇതിലൂടെ പങ്കുവെക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.