ദുബായ്: സിങ് വിത്ത് നസ്രായന്റെ ഗ്രാൻഡ് ഫിനാലെയും ക്രിസ്തുമസ്-പുതുവത്സരാഘോഷവും ഡിസംബര്‍ 30, ഇന്ത്യൻ സമയം 9 പിഎം ന് ഓൺലൈനായി നടത്തപ്പെടുന്നു. 'നസ്രായന്റെ കൂടെ' മീഡിയാ മിനിസ്ട്രിയും, ഗ്ലോബൽ കാത്തലിക് മീഡിയ സെല്ലും കൂടി സംയുക്തമായിട്ടാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

പാലാ സഹായ മെത്രാൻ മാർ. ജേക്കബ് മുരിക്കൻ ക്രിസ്തുമസ്- പുതുവത്സര സന്ദേശം നൽകുന്നതായിരിക്കും. ക്രിസ്തുമസ്സിനൊരുക്കമായി ലോക മലയാളികൾക്കായി സിങ് വിത്ത് നസ്രായൻ എന്ന പേരിൽ നടത്തിയ ഓണ്‍ലൈന്‍ കരോള്‍ ഗാന മത്സരത്തിന്റെ ഫലപ്രഖ്യാപനവും നടത്തപ്പെടുന്നു. ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ടീമുകൾ പങ്കെടുത്ത കരോൾ മത്സരം അത്യധികം ആവേശോജ്വലമായിരുന്നു എന്ന് സംഘാടകർ അറിയിച്ചു.
സൂമിൽ കൂടി നടത്തപെടുന്ന മീറ്റിംഗിൽ പങ്കെടുക്കുവാനായി 859 0636 4972 എന്ന മീറ്റിംഗ് ഐഡിയും cnewslive എന്നപാസ്സ്‌വേർഡും ഉപയോഗിക്കേണ്ടതാണ്. കൂടാതെ ലൈവായി നസ്രായന്റെ കൂടെ Facebook പേജിലും C News Live യൂട്യൂബിലും കാണാവുന്നതാണ് എന്ന് സംഘാടകർ അറിയിക്കുന്നു.