ചിക്കാഗോ: അമേരിക്കയിലെ വിസ്കോസിൻ സംസഥാനത്ത് നിന്നുള്ള അമേരിക്കൻ വംശജനായ ജോസഫ് സ്റ്റഗർ സീറോമലബാർ സഭയിൽ പുരോഹിതനാകാനുള്ള ആദ്യപടികൾ ചവിട്ടി . ചിക്കാഗോ രൂപതയുടെ ഓക്സിലറി ബിഷപ്പ് ആയ മാർ ജോയ് ആലപ്പാട്ടിൽനിന്നും കാറോയ, ഹെവപദ്യാകൊന എന്നീ പട്ടങ്ങൾ സ്വീകരിച്ചുകൊണ്ടാണ് ജോസഫ് സ്റ്റഗർ ചരിത്രത്തിൽ ഇടംപിടിക്കാനുള്ള വഴിയിലെ ആദ്യത്തെ നാഴികക്കല്ല് താണ്ടിയത്.
ജീസസ് യൂത്ത് വഴിയാണ് സീറോമലബാർ സഭയെപ്പറ്റി കൂടുതൽ അറിഞ്ഞതുംഅതിൽ ആകൃഷ്ടനായതും. ആ സഭയിൽത്തന്നെ ഒരു വൈദികനാകണമെന്ന ആഗ്രഹം ഉടലെടുക്കുകയും ചെയ്തു. അങ്ങനെയാണ് സീറോമലബാർ സഭയുടെ കീഴിൽ വൈദിക വിദ്യാർത്ഥി ആയത്. സാധാരണഗതിയിൽ സീറോമലബാർ സഭയിൽപ്പെട്ടവർ ലത്തീൻസഭയിൽ ശുശ്രൂഷ ചെയ്യാറാണ് പതിവ്. എന്നാൽ ഇത് ആദ്യമായാണ് ഒരു വിദേശ ലത്തീൻ സഭാംഗം സീറോമലബാർ സഭയിൽ വൈദികനാകാൻ താല്പര്യം പ്രകടിപ്പിക്കുന്നത് . ഒരു പുരോഹിതനാകാൻ ഇനിയും വർഷങ്ങൾ സഞ്ചരിക്കണം സ്റ്റഗറിന്. ആ ചരിത്ര നിമിഷത്തിലേക്ക് നടന്നെത്താൻ ജോസഫ് സ്റ്റഗറിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.