തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് നടി വിന്‍സി അലോഷ്യസ്. രേഖ എന്ന സിനിമ എങ്ങനെ ആളുകളിലേക്ക് എത്തിക്കുമെന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ സിനിമ കേരളം മുഴുവന്‍ അറിഞ്ഞതില്‍ സന്തോഷമെന്നും വിന്‍സി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു.
സംവിധായകന്‍ ലാല്‍ ജോസിനോട് ഒരുപാട് നന്ദി പറയുന്നു. റിയാലിറ്റി ഷോയിലൂടെ ലാല്‍ജോസ് പിടിച്ചുകയറ്റിയത് കൊണ്ടാണ് ഇവിടെ എത്തിയത്. ഈ അവാര്‍ഡ് ആഗ്രഹിച്ചിരുന്നെന്നും വിന്‍സി പറഞ്ഞു.