48 ടണ്‍ മയക്കുമരുന്നുമായി അബുദാബിയില്‍ ഏഷ്യന്‍ പ്രവാസി അറസ്റ്റിലായി

48 ടണ്‍ മയക്കുമരുന്നുമായി അബുദാബിയില്‍ ഏഷ്യന്‍ പ്രവാസി അറസ്റ്റിലായി

അബുദാബി: 48 ടണ്‍ മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും കൈവശം വച്ചതിന് ഏഷ്യന്‍ പ്രവാസിയെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

മയക്കുമരുന്ന് സൂക്ഷിക്കുന്നതിനായി പ്രതി ഒരു ഗോഡൗണും സജ്ജമാക്കിയിരുന്നു. യുഎഇയില്‍ നിന്നും വീണ്ടും കടത്തുകയെന്നുളള ലക്ഷ്യത്തോടെയാണ് ഇയാള്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. 48 ടണ്‍ 693 കിലോഗ്രാം മയക്കുമരുന്നാണ് പിടികൂടിയിട്ടുളളത്.

2021 ലെ ഫെഡറല്‍ ഡിക്രി നിയമം 30 അനുസരിച്ച് മയക്കുമരുന്നോ സൈക്കോട്രോപിക് വസ്തുക്കളോ കൈവശം വയ്ക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ കണ്ടാല്‍ പോലീസിനെ അറിയിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.