ഒന്റാറിയോ: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസുകളെ കാനഡയിലും കണ്ടെത്തിയതായി ആരോഗ്യ അധികൃതർ. സൗത്തേണ്‍ ഒന്റാറിയോയിലെ ദമ്പതികളിലാണ് പുതിയ വൈറസ് സ്ഥിരീകരിച്ചത്.
40% മുതല്‍ 70% അധിക വ്യാപനശേഷിയുള്ളതാണ് പുതിയ വൈറസുകളെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. കാനഡയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ പുതിയ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ കാനഡയില്‍ ഫൈസര്‍, മൊഡേണ വാക്സിനുകള്‍ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്.