28ാമത് ഐ.എഫ്.എഫ്.കെ; എന്‍ട്രികള്‍ ക്ഷണിച്ചു

28ാമത് ഐ.എഫ്.എഫ്.കെ; എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.

മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള സിനിമകള്‍ ഓഗസ്റ്റ് 11 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സിനിമകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബര്‍ 11ാണ്. 2022 സെപ്റ്റംബര്‍ ഒന്നിനും 2023 ഓഗസ്റ്റ് 31നുമിടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക.

അന്താരാഷ്ട്ര മല്‍സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ എന്നീ വിഭാഗങ്ങളിലേക്കാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. iffk.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.