സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ( കെ എസ് എഫ് ഡി സി) ഡയറക്ടേഴ്സ് ബോര്‍ഡില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ബോര്‍ഡില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാര്‍വതി കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ക്ക് മുന്‍പ് കത്ത് നല്‍കിയിരുന്നു.

ബോര്‍ഡ് അംഗങ്ങളായിരുന്ന സംവിധായകന്‍ ശങ്കര്‍ മോഹന്‍, നടി മാലാ പാര്‍വതി എന്നിവരെ പുനസംഘടനുടെ ഭാഗമായി കഴിഞ്ഞമാസം നീക്കിയിരുന്നു. പകരം ക്യാമറാമാന്‍ പി. സുകുമാര്‍, സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍ എന്നിവരെ ഉള്‍പ്പെടുത്തി. സംവിധായകന്‍ ഷാജി എന്‍ കരുണാണ് കെഎസ്എഫ്ഡിസി ചെയര്‍മാന്‍. എന്‍. മായയാണ് മാനേജിങ് ഡയറക്ടര്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.