നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് മൊഡേണ വാക്‌സിന്‍ സ്വീകരിച്ചു

നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് മൊഡേണ വാക്‌സിന്‍ സ്വീകരിച്ചു

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് മൊഡേണ വാക്‌സിന്‍ സ്വീകരിച്ചു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ടെലിവിഷനിലൂടെ തല്‍സമയം ഇത് സംപ്രേക്ഷണവും ചെയ്തു. ഡിസംബര്‍ 18ന് സര്‍ജന്‍ ജനറല്‍ ജെറോം ആഡംസ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് രാജ്യത്തെ പ്രമുഖ വ്യക്തിത്വമായ കമലയും മുന്നോട്ട് വന്നത്.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനാണ് ആദ്യം വാക്‌സിന്‍ എടുത്തത്. രാജ്യത്ത് ഒരു കോടി 90 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,34,000 പേര്‍ മരിച്ചു. വൈറസ് വ്യാപനം ഏറ്റവും കൂടുതലുള്ള മേഖലകളില്‍ വാക്‌സിന്‍ വിതരണത്തിനും കുത്തിവെയ്പ്പിനും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.