അബുദാബി: യുഎഇയില്‍ ഇന്ന് 1730 പേരിക്ക് കോവിഡ് സ്ഥിരീകരിച്ചു. 146721 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതർ 207822 ആയി ഉയർന്നു. 1435 പേർ രോഗമുക്തി നേടി. 184442 പേരാണ് ഇതുവരെ രോഗമുക്തരായത്.നാല് മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 669 ആയി ഉയർന്നു. ആക്ടീവ് കേസുകള്‍ 22711 ആണ്.