കൊച്ചി: മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിക്ക് ഇന്ന് 72-ാം പിറന്നാള്‍. പ്രിയപ്പെട്ട താരത്തിന്റെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍. ഒരാഴ്ച മുന്‍പ് തന്നെ നടന്റെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ ആരാധകര്‍ തുടങ്ങിയിരുന്നു.
ആഘോഷത്തിന്റെ ഭാഗമായി അര്‍ധ രാത്രിയില്‍ മമ്മൂട്ടിയുടെ വീടിന് മുന്നില്‍ ആരാധകര്‍ തടിച്ചുകൂടി. ഇതിന്റെ വീഡിയോ വൈറലായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരായിരുന്നു മമ്മൂട്ടിയുടെ വീടിനു മുന്നില്‍ തടിച്ചു കൂടിയത്. ആര്‍പ്പു വിളിച്ചും ആശംസകള്‍ അറിയിച്ചും അഭിവാദ്യം അര്‍പ്പിച്ചുമാണ് അവര്‍ പ്രിയ താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കിയത്.
ദുല്‍ഖറും മമ്മൂട്ടിയും ആരാധകരെ അഭിവാദ്യം ചെയ്യാന്‍ എത്തുകയും ചെയ്തു. ഒപ്പം രമേഷ് പിഷാരടിമുണ്ടായിരുന്നു.