ചിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

ചിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ സെപ്തംബർ 23ന് നടക്കുന്ന ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ചിക്കാഗോ മലയാളി അസോസിയേഷന്റെ വെബ് സൈറ്റായ www.chicagomalayaleeassociation.org ലൂടെ ഓണാഘോഷത്തിനുള്ള ടിക്കറ്റ് ലഭ്യമാണ്. ബൽവുഡിലുള്ള സീറോ മലബാർ കത്രീഡൽ ഹാളിൽ വച്ച് സെപ്തംബ 23, ശനിയാഴ്ച നാലു മണിക്ക് ഓണസദ്യയോടെ ആഘോഷം ആരംഭിക്കുന്നതാണ്.

മലയാള തനിമയോടും പ്രൗഢിയോടും കൂടെ വിവിധ പരിപാടികളാണ് ഈ വർഷത്തെ ഓണാഘോഷങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഓണസദ്യ, അത്തപ്പൂക്കള മത്സരം, ചെണ്ട മേളം, ഘോഷയാത്ര, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.