ജംഷഡ്പൂരിന് സീസണിലെ ആദ്യജയം; ഹൈദ്രബാദിനെ കീഴടക്കിയത് ഏകപക്ഷീയ ഗോളിന്

ജംഷഡ്പൂരിന് സീസണിലെ ആദ്യജയം; ഹൈദ്രബാദിനെ കീഴടക്കിയത് ഏകപക്ഷീയ ഗോളിന്

ഐഎസ്എല്‍ പത്താം സീസണില്‍ ആദ്യ വിജയം കുറിച്ച് ജംഷഡ്പൂര്‍. സീസണിലെ തങ്ങളുടെ മൂന്നാം മല്‍സരത്തില്‍ ഹൈദ്രബാദിനെ ഏകപക്ഷീയ ഗോളിനു കീഴടക്കിയാണ് ജംഷഡ്പൂര്‍ സീസണിലെ ആദ്യജയം സ്വന്തമാക്കിയത്. 76ാം മിനിട്ടില്‍ റെയ് തെച്ചിക്കാവയാണ് ജംഷഡ്പൂരിന്റെ വിജയഗോള്‍ നേടിയത്.

സീസണിലെ ആദ്യ ജയം തേടിയാണ് ഇരു ടീമുകളും ഇറങ്ങിയത്. ആദ്യ മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ സമനില വഴങ്ങിയ ജംഷഡ്പൂര്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ തോല്‍വി വഴങ്ങി. മൂന്നു മല്‍സരങ്ങളില്‍ നിന്ന് ഇതാദ്യമായാണ് ജംഷഡ്പൂര്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്നത്.

ഈസ്റ്റ് ബംഗാളിനെതിരെ 2-1ന് തോല്‍വി വഴങ്ങിയ ഹൈദ്രബാദിന് ഈ മല്‍സരത്തിലും പിടിച്ചുനില്‍ക്കാനായില്ല. ഒക്ടോബര്‍ 23ന് ചെന്നൈക്കെതിരെയാണ് ഹൈദ്രബാദിന്റെ അടുത്ത മല്‍സരം. 22ന് പഞ്ചാബിനെതിരെയാണ് ജംഷഡ്പൂരിന്റെ അടുത്ത മല്‍സരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.