ലണ്ടന്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യുകെയിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. നയതന്ത്ര സേവനങ്ങള്‍ ഫെബ്രുവരി 20 വരെ നിര്‍ത്തിവെച്ചതായി യുകെയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. രാജ്യത്തെ വൈറസ് വ്യാപന സാഹചര്യത്തെ തുടര്‍ന്നുളള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഫെബ്രുവരി പകുതി വരെ ബ്രിട്ടനില്‍ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബറിലാണ് കോവിഡ് വകഭേദം യുകെയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുളള വിവിധ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.