തിരുവനന്തപുരം: പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശനെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. കഴിഞ്ഞ ഉത്തരവ് പ്രകാരം വനിത-ശിശു വികസന ഡയറക്ടറായാണ് നിയമനം നല്‍കിയിരുന്നത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയത്.
കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന എ. ഗീതയെ ലാന്‍ഡ് റവന്യൂ കമ്മിഷന്‍ ജോയിന്റ് ഡയറക്ടറായും ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണറായിരുന്ന അര്‍ജുന്‍ പാണ്ഡ്യനെ ഹൗസിങ് കമ്മിഷണറായും മാറ്റി നിയമിച്ചു. കഴിഞ്ഞ ദിവസമാണ് 21 ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
അക്കൂട്ടത്തില്‍ വനിത-ശിശു വികസന ഡയറക്ടറായി നിയമിച്ചിരുന്ന ദിനേശനെയാണ് ഇപ്പോള്‍ മാറ്റി ഉത്തരവായിരിക്കുന്നത്. സാമൂഹിക നീതി വകുപ്പിലേക്കാണു മാറ്റം. സാമൂഹിക സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല കൂടി നല്‍കിയിട്ടുണ്ട്.
മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയരക്ടറായി നിയമിതയായ ഹരിത വി. കുമാറിന് വനിത-ശിശു വികസന ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കി. കഴിഞ്ഞ ദിവസം പുറത്തു വന്ന മാറ്റങ്ങളില്‍ പൊടുന്നനെ വീണ്ടും മാറ്റം വരുത്താനുള്ള കാരണം വ്യക്തമല്ല.