കൊച്ചി: നാടന്‍പാട്ട് കലാകാരനും നാടക പ്രവര്‍ത്തകനും നടനുമായ വര്‍ഗീസ് പനക്കളത്തെ കെ.സി.ബി.സി മീഡിയാ കമ്മിഷന്‍ ആദരിച്ചു. സീറോ മലബാര്‍ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അദേഹത്തിന് മെമന്റോ സമ്മാനിച്ചു.
ആലപ്പുഴ കുട്ടനാട് മങ്കൊമ്പ് സ്വദേശിയായ ഇദേഹം കഴിഞ്ഞ 50 വര്‍ഷമായി നാടന്‍പാട്ട്, വഞ്ചിപ്പാട്ട് തുടങ്ങിയ മേഖലയില്‍ സജീവ സാന്നിദ്ധ്യമാണ്. അമച്ച്വര്‍ നാടകങ്ങള്‍, ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങള്‍ എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. രോഹിത്ത് നാരായണന്‍ സംവിധാനം ചെയ്ത വിനയ് ഫോര്‍ട്ട് നായക കഥാപാത്രമായി വന്ന സോമന്റെ കൃതാവില്‍ എന്ന ചലച്ചിത്രത്തിലും വര്‍ഗീസ് പനക്കളം ശ്രദ്ധിക്കപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
പാലാരിവട്ടത്തെ പിഒസിയില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ സിബി മലയില്‍, തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, ടി.എം.ഏബ്രഹാം, പൗളി വില്‍സന്‍, കെ.എസ്. പ്രസാദ്, ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ.ഏബ്രഹാം ഇരിമ്പനിക്കല്‍ എന്നിവര്‍ പങ്കെടുത്തു.