കൊച്ചി: വാട്ടര്‍ മെട്രോയുടെ ടെര്‍മിനല്‍ നിര്‍മ്മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചി പൊലീസ് കേസെടുത്തു. നിര്‍മ്മാണ കമ്പനി നല്‍കിയ പരാതിയില്‍ ഉപകരാര്‍ ലഭിച്ച കമ്പനിക്കെതിരെയാണ് കേസെടുത്തത്.
ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി ബോള്‍ഗാട്ടി, വൈപ്പിന്‍ എന്നിവിടങ്ങളിലെ ടെര്‍മിനല്‍ നിര്‍മ്മാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഗുണനിലവാരമില്ലാത്ത നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചാണ് പ്രവ്യത്തികള്‍ ചെയ്തതെന്നാണ് ആരോപണം. ടെര്‍മിനലിന്റെ റാഫ്റ്റുകളില്‍ വളവും കണ്ടെത്തിയിരുന്നു.
എന്നാല്‍, സര്‍വീസ് ആരംഭിച്ചിട്ട് ആറ് മാസമാകുന്ന കാലയളവില്‍ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷം കടന്നിരുന്നു എന്ന നേട്ടത്തിന്റെ ഇടയിലാണ് ഇത്തരത്തില്‍ ഒരു അന്വേഷണം ഉണ്ടായിരിക്കുന്നത്.
വൈറ്റില-കാക്കനാട് റൂട്ടിലും ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടിലും മാത്രമാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്ന വാട്ടര്‍ മെട്രോയുടെ 74 ശതമാന ഓഹരി പങ്കാളിത്തം സംസ്ഥാന സര്‍ക്കാരിനും 26 ശതമാനം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനുമാണ്.