മൂന്ന് വര്‍ഷത്തിനകം കേരളം ദുബായ് പോലെയാകും; അമേരിക്കയില്‍ അപ്പോഴും പട്ടിണി കിടക്കുന്നവരുണ്ടാകുമെന്ന് മന്ത്രി സജി ചെറിയാന്‍

 മൂന്ന് വര്‍ഷത്തിനകം കേരളം ദുബായ് പോലെയാകും; അമേരിക്കയില്‍ അപ്പോഴും പട്ടിണി കിടക്കുന്നവരുണ്ടാകുമെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: അടുത്ത മൂന്ന് വര്‍ഷത്തിനകം ദുബായിയും സിംഗപ്പൂരും പോലെ ലോകത്തിലെ ഏറ്റവും വികസിത പ്രദേശമായി കേരളം മാറുമെന്ന് മന്ത്രി സജി ചെറിയാന്‍. പിണറായി സര്‍ക്കാര്‍ അത് ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നവകേരള സദസിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

2024 ആകുമ്പോള്‍ പട്ടിണി കിടക്കുന്നവരില്ലാത്ത ലോകത്തെ ആദ്യത്തെ സംസ്ഥാനമാകും കേരളമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. അമേരിക്കയില്‍ അപ്പോഴും പട്ടിണി കിടക്കുന്നവരുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇടത് മന്ത്രിസഭയിലെ ആര്‍ക്കെങ്കിലുമെതിരെ 10 പൈസയുടെ കടുംചായ മേടിച്ചു കുടിച്ചെന്നു പോലും പരാതിപ്പെടാന്‍ കഴിയുമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.

ലോകത്തിലെ മികച്ച സാമ്പത്തിക വളര്‍ച്ചയുള്ള സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. അതിന് മുന്നോടിയായാണ് നവകേരള സദസ്. അതിലേക്ക് ജനങ്ങള്‍ ഒഴുകണം. പതിനായിരങ്ങള്‍ ഒഴുകിയെത്തണം. അതിനിടെ ഈ സര്‍ക്കാരിനെതിരെ പറയുന്നതിലൊന്നും അടിസ്ഥാനമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞുവച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.