തിരുവനന്തപുരം: മൂന്നാറില്‍ ന്യായമായ ഭൂമി കൈവശം വച്ച് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുതെന്ന് സിപിഎം നേതാവും എംഎല്‍എയുമായ എം.എം മണി. റവന്യൂ വകുപ്പിന്റെ ഇപ്പോഴത്തെ നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് അവിടെയിരുന്ന് ഓരോന്ന് ചെയ്താല്‍ മതിയെന്നും പറഞ്ഞ അദ്ദേഹം കൈയ്യേറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കി.
ആനയിറങ്കല്‍ - ചിന്നക്കനാല്‍ മേഖലയില്‍ കയ്യേറ്റങ്ങള്‍ ഒഴിയാന്‍ നോട്ടീസ് കിട്ടിയവര്‍ അവരുടെ ഭൂമി നിയമപരമെങ്കില്‍ കോടതിയില്‍ പോകണമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൂന്നാറിലേക്ക് കുടിയേറിയവരെ കയ്യേറ്റക്കാരെന്ന് വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദൗത്യ സംഘം കയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പ് കാന്‍സല്‍ ചെയ്ത പട്ടയം അടക്കം കൊടുക്കാന്‍ തയ്യാറാകണം. അല്ലാതുള്ള നടപടികള്‍ ശുദ്ധ അസംബന്ധമാണെന്നും എം.എം മണി വിമര്‍ശിച്ചു.