കൈതോലപ്പായ വിവാദക്കേസില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

കൈതോലപ്പായ വിവാദക്കേസില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

തിരുവനന്തപുരം: കൈതോലപ്പായ വിവാദക്കേസില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്. സി.പി.എം ഉന്നത നേതാവ് രണ്ടരക്കോടി രൂപ കടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള കേസാണ് പൊലീസ് അവസാനിപ്പിച്ചത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍ ആരോപണം ഉന്നയിച്ചത്.

എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓാഫീസില്‍ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ആണെന്നായിരുന്നു പറഞ്ഞിരുന്നത്. അത് തിരുവനന്തപുരത്ത് എ.കെ ജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ആയിരുന്നെന്നുമാണ് പറഞ്ഞിരുന്നത്.

ശക്തിധരന്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഒന്നും പറയാനില്ലെന്ന മറുപടിയാണ് നല്‍കിയതെന്നും കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്‍മെന്റ് അസി. കമ്മിഷണര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനാല്‍ അന്വേഷണത്തിന് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

എന്നാല്‍ ഫെയ്സ്ബുക്ക് പോസ്റ്റ് എടുത്ത് ആരും ഉപയോഗിക്കേണ്ടതില്ലെന്നാണ് ശക്തിധരന്‍ പൊലീസിനോട് പറഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.