കൊച്ചി: സ്വകാര്യ ബസുകള്‍ മത്സരയോട്ടം നടത്തുന്ന സംഭവങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ ബസില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ക്യാമറ സ്ഥാപിക്കുമ്പോള്‍ നിയമ ലംഘനങ്ങള്‍ കുറയും. ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകള്‍ തത്സമയം നിരീക്ഷിക്കുന്നത് ആലോചനയിലാണെന്നും അദേഹം പറഞ്ഞു.
എല്ലാ ബസുകളിലും ക്യാമറകള്‍ മുമ്പിലും പുറകിലും അകത്തും സ്ഥാപിക്കാന്‍ നിര്‍ദേശം കൊടുത്തതിന്റെ കാലാവധി ഈ മാസം 31 ന് കഴിയും. നവംബര്‍ ഒന്നിന് മുമ്പ് സീറ്റ് ബെല്‍റ്റുകള്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധമാക്കണമെന്നും മന്ത്രി പറഞ്ഞു.
ഈ വിഷയത്തില്‍ തീയതി നീട്ടുന്നതല്ലെന്നും അതിന് മുന്‍പായി ക്യാമറകള്‍ ഘടിപ്പിച്ചിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.