കേരളത്തില്‍ നിന്നുള്ള വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചു

 കേരളത്തില്‍ നിന്നുള്ള വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിലെ വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇക്കാര്യം ഐസിഎംആര്‍ മെയില്‍ വഴി അറിയിച്ചെന്നും നിപയെ പ്രതിരോധിക്കുന്നതില്‍ ഇത് വലിയ മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ മരുതോംകരയില്‍ നിന്നുള്ള വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്. 57 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് ആന്റിബോഡി സ്ഥിരീകരിച്ചത്.

അതേസമയം നിപയുടെ രണ്ടാം ഘട്ടം ജനങ്ങളെ വലിയ രീതിയില്‍ ആശങ്കയിലാഴ്ത്തിയിരുന്നു. വീണ്ടും നിപ പടര്‍ന്നു പിടിച്ചത് എന്തുകൊണ്ടാണെന്ന് കണ്ടുപിടിക്കാന്‍ ഗവേഷകരും ആരോഗ്യ പ്രവര്‍ത്തകരും പഠനം നടത്തുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.