തൃശൂര്‍: കെഎസ്ആര്‍ടിസിയുടെ വേളാങ്കണ്ണി സൂപ്പര്‍ ഡീലക്സ് ബസ് നാളെ മുതല്‍ ഇരിങ്ങാലക്കുട വഴി സര്‍വ്വീസ് ആരംഭിക്കും. തീര്‍ത്ഥാടകരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ഇതോടെ നിറവേറ്റുന്നതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ടിക്കറ്റുകള്‍ നേരത്തേ ബുക്ക് ചെയ്യാം. ചേര്‍ത്തലയില്‍ നിന്നും ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെട്ട് വൈകിട്ട് അഞ്ചരയ്ക്ക് പൂതംകുളം ഷോപ്പിങ് കോംപ്ലക്‌സിന് സമീപത്തെ തൃശൂര്‍ ബസ് സ്റ്റോപ്പില്‍ ബസ് എത്തും. പിറ്റേന്ന് രാവിലെ 6:25 ന് വേളാങ്കണ്ണിയില്‍ എത്തും.
തിരികെ വേളാങ്കണ്ണിയില്‍ നിന്നും വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ അഞ്ചിന് ഠാണാവിലെ കൊടുങ്ങല്ലൂര്‍ ബസ് സ്റ്റോപ്പില്‍ ബസ് എത്തുമെന്നും മന്ത്രി അറിയിച്ചു.