'സമാധാനം പുനസ്ഥാപിക്കാതെ ഓര്‍ഡറുകള്‍ സ്വീകരിക്കില്ല'; ഇസ്രയേല്‍ പൊലീസിന് യൂണിഫോം വിതരണം റദ്ദാക്കി മരിയന്‍ അപ്പാരല്‍സ്

'സമാധാനം പുനസ്ഥാപിക്കാതെ ഓര്‍ഡറുകള്‍ സ്വീകരിക്കില്ല'; ഇസ്രയേല്‍ പൊലീസിന് യൂണിഫോം വിതരണം റദ്ദാക്കി മരിയന്‍ അപ്പാരല്‍സ്

കണ്ണൂര്‍; ഇസ്രയേല്‍-ഹമാസ് യുദ്ധപശ്ചാത്തലത്തില്‍ ഇസ്രയേല്‍ പൊലീസിനുള്ള യൂണിഫോം വിതരണം റദ്ദാക്കി കണ്ണൂരിലെ മരിയന്‍ അപ്പാരല്‍സ് കമ്പനി. സമാധാനം പുനസ്ഥാപിക്കുന്നതുവരെ തുടര്‍ന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന നിലപാടിലാണ് കമ്പനി.

മാനവികതയ്ക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും സമീപകാല സംഭവങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ അപ്പാരല്‍സ് കമ്പനി എംഡി തോമസ് ഓലിക്കല്‍ പറഞ്ഞു. ഇരുപക്ഷത്തും യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി ആയിരക്കണക്കിന് നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം.

കഴിഞ്ഞ എട്ട് വര്‍ഷമായി ഇസ്രയേല്‍ പൊലീസിന് പ്രതിവര്‍ഷം ഒരു ലക്ഷത്തോളം യൂണിഫോം ഷര്‍ട്ടുകള്‍ വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. തൊടുപുഴ സ്വദേശിയായ മലയാളി വ്യവസായി തോമസ് ഓലിക്കലിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനിയില്‍ ആയിരത്തി അഞ്ഞൂറോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.