ഫുട്ബോള്‍ ഇതിഹാസം ബോബി ചാള്‍ട്ടന്‍ വിടവാങ്ങി

 ഫുട്ബോള്‍ ഇതിഹാസം ബോബി ചാള്‍ട്ടന്‍ വിടവാങ്ങി

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടന്‍ അന്തരിച്ചു. 86 വയസായിരുന്നു. 1996 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമിലെ സൂപ്പര്‍ താരമായിരുന്നു ചാള്‍ട്ടന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്നു അദ്ദേഹം.

2020ല്‍ ചാള്‍ട്ടന് മറവി രോഗം സ്ഥിരീകരിച്ചിരുന്നു. 1937 ഒക്ടോബര്‍ 11 ആഷിങ്ടണിലാണ് അദേഹം ജനിച്ചത്. 1957 മുതല്‍ 1973 വരെ ഇംഗ്ലണ്ടിന് വേണ്ടി 106 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 17 വര്‍ഷം നീണ്ട കരിയറില്‍ 758 മത്സരങ്ങള്‍ കളിച്ചു. ടീമിനൊപ്പം മൂന്ന് ലീഗ് കിരീടങ്ങളും ഒരു യൂറോപ്യന്‍ കിരീടവും എഫ്എ കപ്പും നേടി. 1984-ല്‍ ചാള്‍ട്ടന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.