കൊച്ചി: സിഎംആര്‍എലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ മാസപ്പടി വാങ്ങി എന്ന ആരോപണത്തില്‍ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ. വിശദമായി പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്നും താന്‍ മാപ്പുപറയണോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും അദേഹം പ്രതികരിച്ചു.
സംഭവത്തില്‍ മാത്യു കുഴല്‍നാടന്‍ മാപ്പു പറയണമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കുഴല്‍നാടന്‍. വീണാ വിജയന്‍ ഐജിഎസ്ടി അടച്ചതിന്റെ എല്ലാ രേഖകളുമുണ്ടെന്നും കൊടുക്കാമെന്ന് തന്നെ കുഴല്‍നാടനോട് പറഞ്ഞതാണെന്നും എ.കെ ബാലന്‍ വ്യക്തമാക്കി.
എന്നാല്‍ ഇതിനിടെ കുഴല്‍നാടന്‍ ഔപചാരികമായി കത്ത് കൊടുത്തു. ഔപചാരികമായി കത്ത് കൊടുത്തുാല്‍ അതിന്റെ മറുപടി വരുന്നതു വരെ കാത്തിരിക്കണം. നുണക്കച്ചവടത്തിന്റെ ഹോള്‍ സെയില്‍ ഏജന്റുമാരായി യുഡിഎഫും കോണ്‍ഗ്രസും മാറിയെന്ന് എ.കെ. ബാലന്‍ പറഞ്ഞു.