സംസ്ഥാനത്തെ റേഷന്‍ വിതരണത്തില്‍ പരിഷ്‌കരണവുമായി സര്‍ക്കാര്‍

സംസ്ഥാനത്തെ റേഷന്‍ വിതരണത്തില്‍ പരിഷ്‌കരണവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണം രണ്ട് ഘട്ടമായി സര്‍ക്കാര്‍ പരിഷ്‌കരിച്ചു. മുന്‍ഗണനാ വിഭാഗം കാര്‍ഡുടമകള്‍ക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15 ന് മുമ്പും പൊതു വിഭാഗത്തിന് (നീല, വെള്ള) 15 ന് ശേഷവുമായിരിക്കും റേഷന്‍ ലഭിക്കുക. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി.

എന്നാല്‍ 15 ന് മുമ്പ് റേഷന്‍ വാങ്ങാന്‍ കഴിയാത്ത മുന്‍ഗണനാ വിഭാഗത്തിന് പിന്നീട് നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

റേഷന്‍ വിതരണം രണ്ടുഘട്ടമായി നടപ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ശുപാര്‍ശ നല്‍കിയത് പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ എല്ലാ കാര്‍ഡുടമകള്‍ക്കും മാസാദ്യം മുതല്‍ അവസാനംവരെ എപ്പോള്‍ വേണമെങ്കിലും റേഷന്‍ വാങ്ങാമായിരുന്നു.

കൂടാതെ അഗതി അനാഥ-വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള എന്‍പിഐ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള റേഷന്‍ വിതരണ രീതി വ്യക്തമാക്കാത്തതും ആശയക്കുഴപ്പമുണ്ടായിട്ടുണ്ടെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.