തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ഡോ. ശശി തരൂര്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുമായി നിലക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനുകളില്‍ പ്രചരിച്ചതിന് പിന്നാലെ മറുപടിയുമായി ശശി തരൂര്‍. താനും തന്റെ സഹോദരിയും ഉള്‍പ്പെടെ 15 ലധികളം ആളുകള്‍ മഹുവയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നു. അപ്പോള്‍ എടുത്ത ചിത്രമാണ്.
ആ ചിത്രത്തിലെ മറ്റുള്ളവരെ വെട്ടിമാറ്റിയുള്ള ചിത്രമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ നടത്തുന്ന പ്രചാരണത്തെക്കുറിച്ച് തരം താഴ്ന്ന രാഷ്ട്രീയം എന്നു മാത്രമേ പറയുവാനുള്ളുവെന്നും തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
മറ്റുള്ളവരുടെ ചിത്രങ്ങള്‍ വെട്ടിമാറ്റിയ ശേഷം ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനു പിന്നില്‍ ഗൂഡ ലക്ഷ്യമാണുള്ളത്. തന്നെക്കാള്‍ 20 വയസിലേറെ ഇളയ വ്യക്തിയാണ്. താന്‍ കുട്ടിയെന്നു വിളിക്കാനുള്ള പ്രായവ്യത്യാസമുണ്ടെന്നു അദേഹം വിശദീകരിച്ചു. ചിലര്‍ മറ്റുള്ളവരെ മനപൂര്‍വം വെട്ടിമാറ്റി രഹസ്യസ്വഭാവമുള്ള സ്വകാര്യ മീറ്റിങായി അവതരിപ്പിച്ചു. എന്നാല്‍ ഇത്തരത്തിലുളള ട്രോളുകള്‍ക്കും താന്‍ വലിയ വില നല്‍കുന്നില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ 'ട്രോളന്‍ സേന' തന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി മഹുവ മൊയ്ത്ര നേരത്തെ ആരോപിച്ചിരുന്നു. തന്റെ ചിത്രം പ്രചരിപ്പിച്ചവര്‍ അന്നത്തെ അത്താഴത്തില്‍ പങ്കെടുത്ത മറ്റുള്ളവരെക്കൂടി കാണിക്കു എന്ന് നവ മാധ്യമമായ എക്‌സില്‍ കുറിച്ചിരുന്നു.