ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടലില്‍ ഒരേക്കറോളം കൃഷി നശിച്ചു. നെടുങ്കണ്ടം പച്ചടിയിലെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍ ആളപായമില്ല.
പുലര്‍ച്ചെ ആള്‍താമസമില്ലാത്ത സ്ഥലത്തായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. രാവിലെയാണ് ഉരുള്‍പൊട്ടലുണ്ടായ വിവരം നാട്ടുകാര്‍ അറിഞ്ഞത്.
കഴിഞ്ഞ ദിവസം ഇവിടെ ശക്തമായ മഴയുണ്ടായിരുന്നു. കല്ലും മണ്ണും ചെളിയും ആള്‍താമസമുള്ള സ്ഥലത്തേക്ക് ഒഴുകിയെത്തിയതിനെ തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായ വിവരം പ്രദേശവാസികള്‍ അറിഞ്ഞത്.