കൊച്ചി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ തെരുവുനായ ആക്രമിച്ചു. മലയാറ്റൂരില്‍ ഇന്ന് രാവിലെയാണ് സംഭവം.
ജോസഫ് ഷെബിന്‍ എന്ന കുട്ടിയുടെ കവിളിലാണ് തെരുവുനായ കടിച്ചത്.
സ്‌കൂള്‍ അവധി ആയതിനാല്‍ സഹോദരനൊപ്പം വീട്ടുമുറ്റത്ത് ഇരുന്ന് കളിക്കുമ്പോഴായിരുന്നു റോഡില്‍ നിന്നും ഓടിയെത്തിയ തെരുവുനായ കുട്ടിയെ ആക്രമിച്ചത്. കുട്ടിയും സഹോദരനും ബഹളമുണ്ടാക്കിയതോടെ മാതാപിതാക്കള്‍ ഓടിയെത്തി നായയെ ഓടിക്കുകയായിരുന്നു.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കി. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിലും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. തെരുവുനായ ആക്രമണത്തെക്കുറിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.