ഇടുക്കി: നെടുങ്കണ്ടം പൊന്നാമലയില്‍ പത്തുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ബഥേല്‍ പുത്തന്‍വീട്ടില്‍ വിനുവിന്റെ മകന്‍ ആല്‍ബിനാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
വീട്ടിലെ കുളിമുറിയില്‍ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയിലാണ് ബാലനെ കണ്ടെത്തിയത്. മൃതദേഹം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കുട്ടി എങ്ങനെയാണ് മരിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ എന്ന് അറിയിച്ചു.