തിരുവനന്തപുരം: വിഴിഞ്ഞത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉള്‍ക്കടലില്‍ ഉല്ലാസ യാത്ര നടത്തിയ ബോട്ട് പിടികൂടി. സ്ത്രീകളും പുരുഷന്മാരും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുമടക്കം 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.കടലില്‍ പട്രോളിങ് നടത്തിയ തീരദേശ പൊലീസുകാര്‍ക്കും ബോട്ട് തടയാനുള്ള നിര്‍ദേശം അധികൃതര്‍ നല്‍കി.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള ഒരു ജീവന്‍ രക്ഷാ സംവിധാനവുമില്ലാതെയാണ് സംഘം യാത്ര ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സംഘത്തെ സുരക്ഷിതമായി തീരത്തെത്തിച്ച ശേഷം ബോട്ട് തീരദേശ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് തുടര്‍ നടപടിക്കായി ഫിഷറീസ് വകുപ്പിന് കൈമാറി.