കാസര്‍കോട്: മാവേലി എക്‌സ്പ്രസ് ട്രാക്ക് മാറിക്കയറി. കാസര്‍കോട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവുണ്ടായത്. ട്രാക്കില്‍ മറ്റ് ട്രെയിന്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
ഇന്ന് വൈകിട്ട് 6.45 ഓടെയാണ് സംഭവമുണ്ടായത്. റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് കയറേണ്ട ട്രെയിന്‍ ട്രാക്ക് മാറികയറുകയായിരുന്നു.
പിഴവ് മനസിലാക്കിയതോടെ ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് റിവേഴ്‌സ് എടുത്താണ് ഒന്നാം ട്രാക്കിലേക്ക് കയറിയത്. ട്രാക്ക് മാറാനുണ്ടായ കാരണം വ്യക്തമല്ല. സിഗ്‌നല്‍ മാറിയതാണ് ട്രാക്ക് മാറാന്‍ കാരണമായതെന്ന് സൂചനയുണ്ട്.