കൊച്ചി: ജനതാദള്‍ സെക്കുലര്‍ സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. ബിജെപിയെ പിന്തുണയ്ക്കാന്‍ ദേവഗൗഡയും ദേശീയ നേതൃത്വവും തീരുമാനം കൈക്കൊണ്ട സാഹചര്യത്തിലാണ് അടിയന്തര യോഗം ചേരുന്നത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ജെഡിഎസ് സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ മാത്യു ടി. തോമസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
ബിജെപിയെ പിന്തുണയ്ക്കാനുള്ള ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ കേരള ഘടകം തള്ളിപ്പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ തുടര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടി രൂപീകരണം അല്ലെങ്കില്‍ ലയന സാധ്യത എന്നീ രണ്ടു വഴികളാണ് ജെഡിഎസിന് മുന്നിലുള്ളത്.
കൂടാതെ പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതുസംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുകയാണ്. വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുന്നണിക്ക് അതൃപ്തി ഉണ്ടാക്കാത്ത വിധം നിലപാട് എടുക്കാനാണ് നേതാക്കളുടെ നീക്കം.