വിദ്യാര്‍ഥിനിയെ ബസില്‍ നിന്നും ഇറക്കിവിട്ട സംഭവം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

വിദ്യാര്‍ഥിനിയെ ബസില്‍ നിന്നും ഇറക്കിവിട്ട സംഭവം:  അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ബസ് ചാര്‍ജ് കുറഞ്ഞതിനാല്‍ പെണ്‍കുട്ടിയെ ബസില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ബാലവകാശ കമ്മീഷന് നിര്‍ദ്ദേശം നല്‍കി.

ബസ് ചാര്‍ജ് കുറവാണെന്ന് പറഞ്ഞാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ പാതിവഴിയില്‍ ഇറക്കിവിട്ടത്. അഞ്ച് രൂപ വേണ്ട സ്ഥാനത്ത് വിദ്യാര്‍ഥിനിയുടെ കൈവശം രണ്ട് രൂപയാണുണ്ടായിരുന്നത്.

ഇതിനെ തുടര്‍ന്നാണ് തൃശൂര്‍ പഴമ്പാലക്കോട് എസ്.എം.എം ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തിലെ വിദ്യാര്‍ഥിനിയെ വഴിയില്‍ ഇറക്കിവിട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.