വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകള്‍ ആവര്‍ത്തിക്കരുതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകള്‍ ആവര്‍ത്തിക്കരുതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

തിരുവനന്തപുരം: അക്കാദമിക്ക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്നും ഇങ്ങനെ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകള്‍ ആവര്‍ത്തിക്കരുതെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍.

കേരളാ ഗ്രാമീണ ബാങ്കുമായി ബന്ധപ്പെട്ട പരാതിയിലാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ കമ്മീഷന്‍ ബാങ്ക് ശാഖാ മാനേജരില്‍ നിന്നും വിശദീകരണം തേടിയിരുന്നു.

പ്രവേശനം നല്‍കാന്‍ ഒരു സ്ഥാപനം തീരുമാനിച്ചാല്‍ അതിനെ അടിസ്ഥാനമാക്കിയാണ് ബാങ്ക് വായ്പ അനുവദിക്കേണ്ടതെന്നു ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അര്‍ഹതയുള്ള കുട്ടികള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കണമെന്നുമുള്ള നിര്‍ദേശത്തോടെ പരാതി തീര്‍പ്പാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.