ദൃശ്യമാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു

ദൃശ്യമാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട്ടെ ദൃശ്യമാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്തതിന് നടപടിയെടുക്കണമെന്നാണ് പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. 354 A വകുപ്പ് പ്രകാരമാണ് കേസ്.

സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു. വനിതാ കമ്മീഷനും വിഷയത്തില്‍ കേസെടുത്തിട്ടുണ്ട്.

ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെയ്ക്കുകയും അവര്‍ അപ്പോള്‍ തന്നെ കൈ തട്ടിമാറ്റുകയും ചെയ്തിരുന്നു. ഇത് ആവര്‍ത്തിച്ചപ്പോഴും കൈതട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാപ്പ് പറയുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.