മണിപ്പൂരില്‍ നിന്നുള്ള 12 വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ പഠിക്കാന്‍ അവസരം ഒരുക്കി തൊഴില്‍ നൈപുണ്യ വകുപ്പ്

മണിപ്പൂരില്‍ നിന്നുള്ള 12 വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ പഠിക്കാന്‍ അവസരം ഒരുക്കി തൊഴില്‍ നൈപുണ്യ വകുപ്പ്

തിരുവനന്തപുരം: മണിപ്പൂരില്‍ നിന്നുള്ള 12 വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ പഠിക്കാന്‍ അവസരം ഒരുങ്ങി. പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം തൊഴില്‍ നൈപുണ്യ വകുപ്പാണ് മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ പഠിക്കാന്‍ അവസരം ഒരുക്കി ഉത്തരവിറങ്ങി.

മണിപ്പൂരിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഇരിഞ്ഞാലക്കുട സെന്റ് സേവിയേഴ്‌സ് ഐടിഐയിലാണ് 2023- 24 വര്‍ഷത്തില്‍ തന്നെ ഇവര്‍ക്ക് പ്രവേശനം നല്‍കുന്നത്.

ഈ വിദ്യാര്‍ഥികളെ ജാലകം പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനും അവരുടെ അഡ്മിഷന്‍ ക്ലോസിങ് നടപടി പൂര്‍ത്തിയാക്കുന്നതിനും ട്രെയിനിങ് ഡയറക്ടര്‍ക്ക് പ്രത്യേക അനുമതി നല്‍കി. മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍ ട്രേഡുകളിലാണ് പ്രവേശനം നല്‍കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.