പത്തനംതിട്ട ജില്ലയില്‍ മതപരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കണം

പത്തനംതിട്ട ജില്ലയില്‍ മതപരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കണം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ മതപരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി. കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് എസ്.പി വി.അജിത്തിന്റെ നിര്‍ദേശം.

പൊലീസിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പരിപാടികള്‍ നടത്തിയാല്‍ സംഘാടകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും പൊലീസ് ആസ്ഥാനത്ത് നിന്നും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളമശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.