കണ്ണൂരില്‍ വനം വകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു; പൊലീസും തണ്ടര്‍ ബോള്‍ട്ടും സ്ഥലത്തെത്തി

കണ്ണൂരില്‍ വനം വകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു; പൊലീസും തണ്ടര്‍ ബോള്‍ട്ടും സ്ഥലത്തെത്തി

കണ്ണൂർ: കണ്ണൂരില്‍ വനം വകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. മാവോയിസ്റ്റുകള്‍ വനപാലകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ ചാവച്ചിയില്‍ വെച്ചാണ് സംഭവം. ആര്‍ക്കും പരിക്കില്ല. എന്നാൽ ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണ് ഒരു വനപാലകന് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുന്നു.

അമ്പലപ്പാറ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് ഭക്ഷണവുമായി പോയ വനപാലകർക്ക് നേരെയാണ് മാവോയിസ്റ്റ് സംഘം വെടിയുതിർത്തത്. മൂന്നംഗ വനപാലക സംഘമാണ് ഭക്ഷണവുമായി ഇവിടേക്ക് പോയത്. ഇതിനിടെയിലാണ് ചാവച്ചി എന്ന സ്ഥലത്തുവെച്ച് മാവോയിസ്റ്റ് സംഘം ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

അതേസമയം മാവോയിസ്റ്റ് സംഘത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് കൃത്യമായി ധാരണയില്ലെന്ന് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. ഇപ്പോൾ നരിക്കുറ്റി എന്ന സ്ഥലത്താണ് വനപാലകരുള്ളത്. ഇരിട്ടിയിൽ നിന്നടക്കം വലിയ പൊലീസ് സന്നാഹം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വയനാട് കാടുകളുമായി അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് ആറളം വന്യജീവി സങ്കേതം. അതിനാൽ ഇവിടെ സ്ഥിരമായി മാവോയിസ്റ്റ് സാന്നിധ്യമുണ്ടാവാറുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.