മതവിദ്വേഷ പ്രചാരണം നടത്തിയെന്ന് എസ്എഫ്‌ഐ നേതാവിന്റെ പരാതി: അനില്‍ ആന്റണിക്കെതിരെ കേസ്

മതവിദ്വേഷ പ്രചാരണം നടത്തിയെന്ന് എസ്എഫ്‌ഐ നേതാവിന്റെ പരാതി: അനില്‍ ആന്റണിക്കെതിരെ കേസ്

കാസര്‍കോഡ്: കാസര്‍കോഡ് കുമ്പളയില്‍ പര്‍ദ്ദ ധരിച്ച ഒരുകൂട്ടം വിദ്യാര്‍ഥികള്‍ സ്വകാര്യബസ് തടഞ്ഞ ദൃശ്യങ്ങള്‍ പങ്കുവച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില്‍ ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ ആന്റണിക്കെതിരെ കാസര്‍കോഡ് സൈബര്‍ പൊലീസ് കേസെടുത്തു.

വിദ്വേഷ പ്രചാരണത്തിനെതിരെ എസ്എഫ്‌ഐ കാസര്‍കോഡ് ജില്ലാ സെക്രട്ടറി അഡ്വ. എം.ടി സിദ്ധാര്‍ത്ഥന്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. കോളജിനടുത്ത് ബസ് സ്റ്റോപ്പ് ആവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ ബസ് തടഞ്ഞ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടത്തിയത്.

സംഭവം വര്‍ഗീയ പ്രചാരണത്തിനുള്ള ആയുധമാക്കിയതിനെതിരെ പോലീസ് നേരത്തേ കേസെടുത്തിരുന്നു. സമൂഹ  മാധ്യമമായ  എക്‌സിലൂടെ വ്യാജ പ്രചരണം ആദ്യമായി പങ്കുവച്ചുവെന്ന് കരുതുന്ന 'എമി മേക്' എന്ന പ്രൊഫൈലിനെതിരെ ഐപിസി 153 എ (മതവിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമം) പ്രകാരമാണ് കേസ്. ഈ വീഡിയോ ആണ് അനില്‍ ആന്റണിയും പങ്കുവച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.